തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ എത്തുകയാണെങ്കിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയോ മുസ്ലിം ലീഗിന്റെ ദേശീയ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെയോ മുഖ്യമന്ത്രിയാകണമെന്ന് കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രൻ കോൺഗ്രസ് ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടു.
ഇരുവരും മികച്ച ഭരണാധികാരികളെന്ന നിലയിൽ കഴിവ് തെളിയിച്ചവരാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ എം.പിമാർ മത്സരിക്കേണ്ടതില്ലെന്ന് കോൺഗ്രസ് ഹൈക്കമാന്റിന്റെ നിലപാട് പൊതുവേ സ്വാഗതം ചെയ്യപ്പെട്ടതാണ്. ......
ബെംഗളൂരുവിൽ കനത്ത മഴയിലും കാറ്റിലും ആശുപത്രിയുടെ മതിലിടിഞ്ഞുവീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റിട്ടുണ്ട്.......
ഇറാനെതിരായ സൈനിക നടപടിയെ ശക്തമായി ന്യായീകരിച്ച് അമേരിക്കൻ പ്രതിരോധ സെക്രട്ടറി. അമേരിക്കൻ കോൺഗ്രസ് മുൻപാകെ നടത്തിയ ഹിയറിംഗിലാണ് പീറ്റ് ഹെഗ്സെത്തും പെന്റഗൺ നേതൃത്വവും ഇറാൻ യുദ്ധത്തിലെ അമേരിക്കയുടെ നിലപാട് വിശദീകരിച്ചത്. ......
ചെങ്ങന്നൂർ: താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. മരം വീണ് വെൺമണിയിൽ വൈദ്യുതി ബന്ധം തകരുകയും മിത്രപ്പുഴക്കടവിൽ വീടിന് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് വെൺമണി കുറ്റിക്കൽ പടിയിലെ മൃഗാശുപത്രി വളപ്പിൽ നിന്ന കൂറ്റൻ ആൽമരത്തിന്റെ വലിയ ശിഖരം ഒടിഞ്ഞുവീണത്. ......
ചെങ്ങന്നൂർ: 63-ാമത് തിരുവൻവണ്ടൂർ ശ്രീ ഗോശാലകൃഷ്ണ വിഗ്രഹലബ്ധി മഹായഞ്ജത്തിൻ്റെ അഞ്ചാം ഘട്ട സപ്താഹസിന് തുടക്കമായി. മെയ് 19- നാണ് ഉത്സവം സമാപിക്കുന്നത്.
തുടർച്ചയായി 7 ഘട്ട സപ്താഹ യജ്ഞങ്ങൾ നടത്തപ്പെടുന്ന ഭാരത്തിലെ തന്നെ ഏകക്ഷേത്രമാണ് തിരുവൻവണ്ടൂർ ശ്രീഗോശാലകൃഷ്ണ സ്വാമി ക്ഷേത്രം. ......
കൊച്ചി : വായനാശീലം വളർത്തുക, പ്രേത്യക വിഷയം മാത്രമല്ല എല്ലാ പുസ്തകകങ്ങളും വായിക്കണമെന്ന് ജസ്റ്റിസ് കെ നാരായണ കുറുപ്പ് പറഞ്ഞു. ശ്രീ കെ മോഹൻദാസ് രചിച്ച ഐ.എ.എസ് എസ്കലേറ്റർ എന്ന പുസ്തകത്തെക്കുറിച്ചു പി എൻ പണിക്കർ ഫൌണ്ടേഷനും ചാവറ കൾച്ചറൽ സെന്ററും ചേർന്ന് സംഘടിപ്പിച്ച . ചർച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ......
മേടം: ദിവസം മുഴുവൻ അനുകൂല പ്രവാഹം. ശ്രമങ്ങൾക്ക് ഫലം കാണും. ആരോഗ്യവും മനസാനന്ദവും കൂടും.......
കൊച്ചി: ലോകത്തെ ഒന്നാം നമ്പർ എ ഐ സിആർഎമ്മായ സെയിൽസ്ഫോഴ്സും ഇന്ത്യയിലെ ടോപ് ടെൻ ഐസ് ക്രീം ബ്രാൻഡും രാജ്യത്തെ ഏറ്റവും വലിയ കാൻഡി, കോൺ നിർമ്മാതാക്കളിലൊന്നുമായ ഡയറി ഡേയുമായി സഹകരിക്കുന്നു.
ഫ്രണ്ട് എൻഡ് വിൽപ്പന ഡിജിറ്റലാക്കാനും വിപണി ദൃശ്യത വർദ്ധിപ്പിക്കാനായി ഏജൻറ് ഫോഴ്സ് സെയിൽസ്, ഏജന്റ്ഫോഴ്സ് സർവീസ് എന്നിവ ഫലപ്രദമായ രീതിയിൽ വിന്യസിപ്പിച്ചിരിക്കുകയാണ്. 23 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള ഡയറി ഡേ ഈ സഹകരണത്തിന്റെ ചുവടുപിടിച്ച് തങ്ങളുടെ ഉല്പന്നങ്ങൾ ടയർ 2, ടയർ 3 വിപണികളിലേക്ക് വ്യാപിപ്പിക്കാനും അടുത്ത 3 വർഷത്തിനുള്ളിൽ 1000 കോടി രൂപയുടെ വരുമാനം നേടുകയെന്ന ലക്ഷ്യത്തോടെ ചില്ലറ വ്യാപാരം ഇരട്ടിയാക്കാനും ലക്ഷ്യമിടുന്നു.നിർണായകമായ ഈ വളർച്ച ഘട്ടത്തിൽ തത്സമയ വിലയിരുത്തലുകളും പ്രവർത്തനക്ഷമതയും വളരെ പ്രധാനമാണ്. ......
കൊച്ചി:2025 ലെ മികച്ച സിനിമയ്ക്കുള്ള 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്ഡ് പ്രഖ്യാപിച്ചു. രാജേഷ് അമനകര സംവിധാനം ചെയ്ത കല്യാണമരത്തിന് മൂന്ന് അവാർഡുകൾ ലഭിച്ചു.മികച്ച പരിസ്ഥിതി ചിത്രം,സംവിധാനം - രാജേഷ് അമനകര.. ......
ദോഹ/റിയാദ്: മേഖലയിലെ യാത്രാ തടസ്സങ്ങൾ നീങ്ങുന്നതിന്റെ ഭാഗമായി സൗദി അറേബ്യയുടെ ബജറ്റ് എയർലൈനായ ഫ്ലൈനാസ് (Flynas) റിയാദിനും ദോഹയ്ക്കും ഇടയിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. മെയ് 19 ചൊവ്വാഴ്ച മുതലാണ് സർവീസുകൾ ആരംഭിക്കുകയെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു.
മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ കാരണം ജി.സി.സി രാജ്യങ്ങളിലേക്കുള്ള വിമാന ഗതാഗതത്തിൽ നേരത്തെ തടസ്സങ്ങൾ നേരിട്ടിരുന്നു. ......